പോളാർ വെർട്ടെക്സ് ശക്തമാകും, ഈ വർഷം കാനഡയിൽ തണുത്തുറഞ്ഞ ക്രിസ്മസിന് സാധ്യത

By: 600110 On: Nov 14, 2025, 8:56 AM

 

പോളാർ വോർട്ടക്സിനെ തുടർന്ന് ഈ വർഷം കാനഡയിൽ മഞ്ഞുമൂടിയതും തണുത്തുറഞ്ഞതുമായൊരു ക്രിസ്മസിനാണ് സാധ്യതയെന്ന് റിപ്പോർട്ട്. ആർട്ടിക് പ്രദേശത്ത് അനുഭക്ഷവപ്പെടുത്ത ശക്തമായ കാറ്റാണ് പോളാർ വോർട്ടക്സ്. ഇത് കാരണം കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ചില കാലാവസ്ഥാ മോഡലുകൾ വ്യക്തമാക്കുന്നത്.

ഈ തണുത്ത കാറ്റ് രണ്ടാഴ്ചയോളം നിലനിൽക്കാൻ സാധ്യതയുണ്ട്, ഇത് താപനിലയെ മരവിപ്പിക്കുകയും കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണമാവുകയും ചെയ്യും. ഈ വർഷത്തെ ശീതതരംഗം സാധാരണയേക്കാൾ നേരത്തെ ആരംഭിച്ചേക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു. എല്ലാ പോളാർ വോർട്ടക്സും തീവ്രമായ കാലാവസ്ഥയ്ക്ക് കാരണമാകില്ല. എന്നാൽ ഇത്തവണത്തേത് പതിവിലും ശക്തമാകാനാണ് സാധ്യത. കനത്ത ശൈത്യം ദീർഘനാൾ നീണ്ടുനിൽക്കുമെന്നും ഇത് ജനജീവിതം ദുസ്സഹമാക്കുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ മാറ്റവും ലാ നിന പോലുള്ള പ്രതിഭാസങ്ങളും കൃത്യമായ ഫലപ്രവചനം ദുഷ്കരമാക്കുന്നുണ്ട്. ലാ നിന പടിഞ്ഞാറൻ കാനഡയിൽ സാധാരണയായി തണുപ്പു കൂടിയ ശൈത്യകാലത്തിനും കൂടുതൽ മഞ്ഞുവീഴ്ചയ്ക്കുx ഇടയാക്കാറുണ്ട്.